നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ തീരുമാനിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്ന് പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്നും ആരുടെ സഹായത്തോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെും പ്രതിഭാഗം വാദിച്ചു.

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു താരം.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

 

webdesk17:
whatsapp
line