X

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് ചക്കക്കൊമ്പനും മുറിവാലൻക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. ഇതെത്തുടർന്നു മുറിവാലന്റെ പിൻഭാഗത്ത് 15 ഓളം മുറിവുകളുണ്ടായിരുന്നു.

ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു കൊമ്പന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്പൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.

മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അനുരാജിന്‍റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. ഇതിനു പിന്നാലെ ഇന്നു പുലർച്ചെയാണ് മുറിവാലൻ ചരിയുന്നത്.

webdesk14: