ആലുവ: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ വീടിനു നേരെ കല്ലേറ്.
ആലുവ പാലസില്‍ വി.എസ് താമസിക്കുന്ന പുതിയ അതിഥി മന്ദരിത്തിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വി.എസ് താമസിക്കുന്ന റൂമിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. ആലുവ ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.