പനജി: ഗോവയിലെ പ്രശ്‌സതമായ ഗാര്‍ഡിയന്‍ ഏഞ്ചല്‍ കാത്തലിക് പള്ളിയുടെ സെമിത്തേരിക്ക് നേരെ ആക്രമണം. മാര്‍ബിളും ഗ്രാനൈറ്റും പതിച്ച ശവകുടീരങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ സെമിത്തേരിയിലെ ശവകുടീരങ്ങളില്‍ സ്ഥാപിച്ച മാര്‍ബിളുകളും കല്ലുകളും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. സെമിത്തേരിയുടെ ഗേറ്റ് ചാടികടന്നെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് ഡിജിപി രുപീന്ദ്രര്‍ കുമാര്‍ പറഞ്ഞു. സെമിത്തേരിക്കുള്ളില്‍ എത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. പട്രോളിങ് നടത്തിയ പൊലീസ് സംഘം ഇയാള്‍ക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മതില്‍ ചാടികടന്ന് രക്ഷപെടുകയായിരുന്നു.
അക്രമിയെ പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗ്രാനൈറ്റുകളും മാര്‍ബിളുകളും ടൈലുകളും തകര്‍ന്നിട്ടുണ്ട്. കൂടാതെ ബള്‍ബും നശിപ്പിച്ചു.
സെമിത്തേരിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൂന്ന് മാസമായി ഇത് പ്രവര്‍ത്തന രഹിതമാണ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്നതിനാണ് സെമിത്തേരിക്കു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. മുമ്പും അക്രമങ്ങള്‍ നടന്നിട്ടുണ്ട്. സെമിത്തേരിക്കു നേരെ നടന്നതാണ് അവസാനത്തെ സംഭവമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
ദേവാലയത്തിന് സമീപത്തെ മുസ് ലിം ആരാധനാലയത്തിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരം അക്രമത്തിനു പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സെന്റ് ജോസ് ഡി ഏരിയല്‍, ഗുഡി പറോഡ എന്നിവിടങ്ങളിലെ കുടിശടികള്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു.
- 7 years ago
chandrika
Categories:
Video Stories