X
    Categories: Video Stories

സൗദി വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ മേഖലയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഖമീഷ് മുഷായത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രണ്ടിടത്തും കണ്‍ട്രോള്‍ ടവറുകള്‍ക്ക് നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. എന്നാല്‍ ആക്രമണം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് ഹൂതികള്‍ സൗദിക്ക് നേരെ നടത്തിയത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: