X

കൊടിയേരിക്കു നേരെയും ആക്രമണം; മകന്റെ വീടിനു നേരെ കല്ലേറ്

തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെയും ആക്രമണം. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു. ആക്രമണസമയത്ത് കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം തന്നെ ലക്ഷ്യം വെച്ചാണ് നടന്നതെന്ന് കോടിയേരി പ്രതികരിച്ചു. ബിജെപിയും ആര്‍എസ്എസും ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ ബിനീഷിനോട് ആര്‍ക്കും ശത്രുതയുണ്ടാവാന്‍ ഇടയില്ല. താന്‍ ഇവിടെ താമസിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നും കോടിയേരി പറഞ്ഞു.
മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ ബിജെപി ചര്‍ച്ച വഴിത്തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

chandrika: