X
    Categories: indiaNews

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കാനിടയായത് സിഗ്നല്‍ നല്‍കിയതിലെ വീഴ്ച

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കാനിടയായത് സിഗ്നല്‍ നല്‍കിയതിലെ തകരാറാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമികനിഗമനം. അപകടത്തില്‍പെട്ടത് മൂന്നു ട്രെയിനുകള്‍. കൊല്‍ക്കത്തയിലേക്കു പോകുകയായിരുന്ന ട്രെയിനും ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനും ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനകം 50ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രധാനമന്ത്രി മോദി നടുക്കം പ്രകടിപ്പിച്ചു.

അടുത്തിടെയായി ട്രെയിനപകടങ്ങള്‍ രാജ്യത്ത് കുറഞ്ഞുവരികയായിരുന്നു. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കിയതും മറ്റും ഇതിന്റെ ഭാഗമായിരുന്നു.

Chandrika Web: