X

തൃശൂരിലെ എടിഎം കൊള്ള: നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി

തൃശൂര്‍ എടിഎം കൊള്ളയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലാണഅ ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചിട്ടുള്ളത്.

കവര്‍ച്ച് നടത്തിയ മൂന്ന് എടിഎമ്മുകളിലെയും 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ പാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കവര്‍ച്ച നടന്നത്. 60 ലക്ഷം രൂപയോളമാണ് സംഘം കൊള്ളയടിച്ചത്. മോഷ്ടിച്ച പണവും കാറും കണ്ടെയ്നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പ്രതികളെ നാമക്കലില്‍ നിന്ന് പിടികൂടിയത്.
ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് സൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ചത്.

webdesk17: