കൊച്ചി: എറണാകുളത്തെ വിവിധ ഇടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് വ്യാപകമായി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്കാണ് ഇടപ്പള്ളിയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുക്കളും പിടിച്ചെടുത്തു.
സ്‌കെയില്‍ വെച്ച് എ.ടി.എമ്മില്‍ പണം വരുന്ന സ്ഥലത്ത് ബ്ലോക്ക് ചെയ്താണ് ഇയാള്‍ പണം തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ സ്‌കെയില്‍ വെച്ച് തടയുമ്പോള്‍ ഇടപാടുകാരന്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മില്‍ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. ഇത്തരത്തില്‍ പണം നഷ്ടമായവരില്‍ നിന്ന് ചിലര്‍ ബാങ്കില്‍ പരാതിപ്പെട്ടതോടെയാണ് കൊച്ചി നഗരത്തിലെ 13 എടിഎമ്മുകളില്‍ നിന്ന് പണം നഷ്ടമായതായാണ് വിവരം.