X

കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ കവര്‍ച്ച

കൊച്ചി: കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 11 എടിഎമ്മുകളിലാണ് വ്യാപകമായ കവര്‍ച്ച നടന്നത്. കളമശ്ശേരിയില്‍ എടിഎമ്മില്‍ നിന്ന് മാത്രമായി ഒറ്റ ദിവസം കൊണ്ട് 25000 രൂപ കവര്‍ന്നു. മുഖം മറക്കാതെ പണം മോഷ്ടിച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇടപാടുകാര്‍ എടിഎമ്മില്‍ കയറുന്നതിനു മുമ്പ് ഇയാള്‍ കയറി മെഷീനില്‍ പണം വരുന്ന ഭാഗം അടച്ചുവെക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടുകാര്‍ തിരിച്ചുപോകും. ഈ സമയം എടിഎം കൗണ്ടറിലെത്തി അടച്ചുവെച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Chandrika Web: