X

ഇടുക്കി മറയൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം

ഇടുക്കി: ഇടുക്കി മറയൂരില്‍ എ.ടി.എം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. മറയൂരിലെ ബോവിക്കടവിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് നിഗമനം. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്.

chandrika: