X
    Categories: keralaNews

എ.ടി.എം കൗണ്ടറിലേക്ക് പടക്കമെറിഞ്ഞയാള്‍ പിടിയില്‍

തൃശൂര്‍ നഗരത്തില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ പടക്കമെറിഞ്ഞയാളെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി ആങ്ങമുഴി രതീഷാണ്(40) പിടിയിലായത്. ഇ.എം.ഐ മുടങ്ങിയതിന് ബാങ്ക് സര്‍വീസ് ചാര്‍ജ് പിടിച്ചതിലുള്ള പ്രകോപനമാണ് പടക്കമെറിയാന്‍ പ്രകോപനമായതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. പാട്ടുരായ്ക്കലില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് കൗണ്ടറില്‍ ആളുകളില്ലാതിരുന്നത് അപകടമൊഴിഞ്ഞു. ഉച്ചയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കില്‍ നിന്നടക്കം ആളുകള്‍ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എ.ടി.എം കൗണ്ടറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു.സ്‌ഫോടകവസ്തു എ.ടി.എം കൗണ്ടറിലേക്ക് എറിഞ്ഞതെന്ന സൂചനയില്‍ പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്.

 

Chandrika Web: