X

എ.ടി.എം മെഷീന്‍ മോഷ്ടിച്ചു; ഞെട്ടലില്‍ എസ്.ബി.ഐ

പലരീതിയിലുള്ള മോഷണവും മോഷണ രീതികളും മോഷ്ടാക്കള്‍ പ്രയോഗിക്കാറുണ്ട്. ക!ഴിഞ്ഞ ദിവസം ബീഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഒരു മോഷണസംഘം എടി എം മെഷീന്‍ മു!ഴുവനായി എടുത്തു കൊണ്ടു പോയതിലുള്ള ഞെട്ടലിലാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍.

എസ്ബിഐയുടെ എടിഎമ്മാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ എടുത്തു കൊണ്ടു പോയത്. 39,000 രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് പട്രോളിംഗ് സംഘം പട്രോളിങ്ങിനിടെ ഇവരെ കണ്ടിരുന്നെങ്കിലും പിടികൂടാന്‍ ക!ഴിഞ്ഞില്ല.

chandrika: