ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായപ്പോള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധികൂട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ദിവസം 2,000 രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 രൂപ കൂട്ടി 2500പിന്‍വലിക്കാന്‍ കഴിയും.
കൂടാതെ 10,000 രൂപ ബാങ്കില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാമെന്ന വ്യവസ്ഥയും മാറ്റി. എന്നാല്‍ ആഴ്ച്ചയില്‍ 24,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. 4000 രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത്. അതേസമയം, പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി ബാങ്കുകളില്‍ എത്തിത്തുടങ്ങി. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പ്രത്യേക വരി ഏര്‍പ്പെടുത്തണമെന്നും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും അടിയന്തര പണ ഇടപാടുകള്‍ക്കായി മൊബൈല്‍ ബാങ്കിങ്ങ് വാനുകള്‍ ഒരുക്കണമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. അസാധുവായ നോട്ടുകള്‍ 4500 രൂപ വരെ മാറ്റിയെടുക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു