X

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാവുമെന്ന് റിപ്പോര്‍ട്ട്

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാവുമെന്ന് റിപ്പോര്‍ട്ട്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷവിധിച്ചത്. രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു.

2015 ആഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിട്ടില്ല. അവര്‍ കൂടി വഴങ്ങുന്ന പക്ഷം രണ്ടുദിവസത്തിനകം അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനാകുമെന്നാണ് വിവരം. ജയിലില്‍ നിന്ന് മോചിതനായാല്‍ യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

നേരത്തെ, രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുത്ത പ്രമേഹം മൂലം രോഗങ്ങളുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്.

chandrika: