X
    Categories: Newsworld

ആ ശ്ബദം ജീവന്റെ തുടിപ്പോ?വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ തേടി നടത്തിയ വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍. കാനഡയിലെ പി3 വിമാനത്തിലെ അന്വേഷണസംഘമാണ് 30 മിനിറ്റ് ഇടവിട്ട് ശബ്ദം കേട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുതരം സംഗീതശബ്ദമാണിത്. 30 മണിക്കൂറിലേക്കുള്ള പ്രാണവായു മാത്രമാണ് കാണാതായ മുങ്ങിക്കപ്പലിലുള്ളത്. ഇതിപ്പോള്‍ 70 മണിക്കൂറാകുകയാണ്. പാക്കിസ്താന്‍ ബിസിനസുകാരനായ ഷഹ്‌സാദാ യാക്കൂബും മകനും കാനഡ ഗവേഷകനുമടക്കം 5 പേരാണ് രണ്ടുകോടി വീതം മുടക്കി യാത്ര തിരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അരികിലെത്തിയപ്പോള്‍ 3.8കിലോമീറ്റര്‍ താഴെവെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ജീവന്‍ ബാക്കിയാകുമോ എന്നത് ഇനിയും അജ്ഞാതമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Chandrika Web: