കേരളഘടകത്തിന്റെ സമ്മര്‍ദമാണ് തിരൂരിലെ സ്റ്റോപ്പ് വേണ്ടെന്ന് വെച്ചതിന് പിന്നിലെന്ന് ആരോപണം. ആദ്യട്രയല്‍ റണ്ണില്‍ തിരൂരില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു.മൊത്തം 9 സ്റ്റോപ്പുകളാണ് ട്രെയിനിന് ഉണ്ടായിരുന്നത്. തിരൂര്‍ അടക്കമായിരുന്നു ഇത്. തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ 7 സ്റ്റോപ്പുകള്‍. രണ്ടാം ട്രയല്‍ റണ്ണിന് തൊട്ടുമുമ്പാണ് റെയില്‍വെയില്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തി തിരൂരിലെ സ്റ്റോപ്പ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചത്. കോഴിക്കോടും ഷൊര്‍ണൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നാണ ്കാരണമായി പറയുന്നതെങ്കിലും ഒരു ജില്ലയില്‍ മാത്രമാണ് സ്റ്റോപ്പില്ലാതിരിക്കുന്നത്. മറ്റെല്ലാജില്ലകളിലും സ്റ്റോപ്പുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നും ബി.ജെ.പി നേതൃത്വവും റെയില്‍വെയും മറുപടി പറയണമെന്നുമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. തിരൂരില്‍ വന്ദേഭാരത് നിര്‍ത്തിയാല്‍ തന്നെ ചെലവാകുന്ന സമയം വെറും മൂന്നുമിനിറ്റ് മാത്രമാണ്. എന്നിട്ടും സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.