X
    Categories: indiaNews

അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു; യുപിയില്‍ നിരോധനാജ്ഞ, ജുഡീഷ്യല്‍ അന്വേഷണം

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചായിരുന്നു ആക്രമണം. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവം നടന്ന പ്രയാഗ് രാാജില്‍ കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിഖ്് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും യുപി പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പ് നടന്ന സമയത്ത് സുരക്ഷയില്‍ ഉണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്ന പ്രയാഗ് രാജിലെ ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

webdesk11: