തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. സുജയെന്ന സ്ത്രീയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ ഷിബുവിനെ പൊലീസ് പിടികൂടി. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
മുഖത്തും കൈയ്യിലും വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.