ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. കേസില്‍ ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2014 ഏപ്രില്‍ 16നായിരുന്നു സംഭവം. മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്.