X

യൂറോപ്പാ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജേതാക്കള്‍

പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്‌സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍ പ്രകടമനമാണ് കളി അത്‌ലറ്റിക്കോയുടെ വരുത്തിയിലാക്കിയത്. ഇത് മൂന്നാം തവണയാണ് അത്‌ലറ്റിക്കോ യൂറോപ്പ ലീഗ് ജേതാക്കളാവുന്നത്.

മത്സരം തുടങ്ങി 21-ാം മിനിറ്റില്‍ തന്നെ മാഴ്‌സെയുടെ താരങ്ങളുടെ പിഴവ് മുതലെടുത്ത് ഗ്രീസ്മാന്‍ ആദ്യം ലക്ഷ്യം കണ്ടു. മാഴ്‌സെ ഗോളി മന്‍ഡാന്‍ഡ നല്‍കിയ പന്ത് നിയന്ത്രിക്കാന് പ്രതിരോധ താരത്തിനായില്ല, ഈ അവസരം മുതാലാക്കി പന്ത് പിടിച്ചെടുത്ത് ക്യാപ്റ്റന്‍ ഗാബി നല്‍കിയ പാസ്സില്‍ ഫ്രഞ്ച് താരം ഗ്രീസ്‌മെന്‍ ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം  തിരിച്ചടിക്കാനായ കൂടുതല്‍ ആക്രമണം മാഴ്‌സെ അഴിച്ചു വിട്ടെങ്കിലും അതലറ്റിക്കോയുടെ പ്രതിരോധത്തെ തകര്‍ക്കാനായില്ല. ഇതിനിടെ നായകന്‍ ദിമിത്രി പയേറ്റ് പരിക്കേറ്റ് കളം വിട്ടതും മാഴ്‌സെയ്ക്ക് വലിയ തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ (49-ാം മിനുട്ട്) തന്നെ അത്‌ലെറ്റിക്കോ ലീഡ് ഡബിളാക്കി. മനോഹരമായ ചിപ്പിലൂടെ ഗ്രീസ്മാന്‍ തന്നെയായിരുന്നു സ്‌കോറര്‍. അതേസമയം കോക്കെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 89-ാം മിനിറ്റില്‍ ഗാബി അത്‌ലെറ്റിക്കോയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇക്കുറിയും ഗോളിന് വഴിയൊരുക്കിയത് കോക്കെ തന്നെയായിരുന്നു. ഇതിനുമുമ്പ് 2010,2012-വര്‍ഷങ്ങളിലാണ് അത്‌ലറ്റിക്കോ മഡ്രിഡ് യൂറോപ്പാ ലീഗില്‍ ജേതാക്കളായത്.

chandrika: