X

അതിരപ്പിള്ളി വനത്തിൽ യുവതിയെ കൊന്ന് തള്ളിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളിയ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആയ ആതിരയെ ഇന്നലെ മുതൽ കാണാതായിരുന്നു. കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

webdesk15: