തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുതപദ്ധതിക്കായി പ്രാരംഭനടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ വൈദ്യുത മന്ത്രി എം.എം മണിയാണ് പദ്ധതിക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്ന് അറിയിച്ചത്.
വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ പദ്ധതിക്ക് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരുന്നെങ്കിലും വീണ്ടും പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. സി.പി.ഐ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.