ആതിര കൊലപാതകം; പ്രതി ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍

തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്തു യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവശനായ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ആതിരയും പ്രതി ജോണ്‍സണ്‍ ഔസേപ്പും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായിരുന്നു. അടുപ്പത്തിലായിരുന്ന ആതിരയോട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് തന്റെ കൂടെ വരാന്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര വിസമ്മത്ച്ചതോടെ ജോണ്‍സണ്‍ കൊലപെടുത്തുകയായിരുന്നു.

ജനുവരി 21 ചൊവ്വാഴ്ചയാണ് ആതിരയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍സണിലേക്ക് അന്വേഷണം നീണ്ടത്. സംഭവ ദിവസം രാവിലെ 9 മണിയോടെ ജോണ്‍സണ്‍ കഠിനംകുളത്തെ ആതിരയുടെ വീട്ടില്‍ എത്തിയിരുന്നു. മയക്കി കിടത്തിയ ശേഷം ആതിരയുടെ കഴുത്തറുത്തു എന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് സംസ്ഥാന വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

webdesk18:
whatsapp
line