മുംബൈ: എലിവിഷം ചേര്‍ത്ത തക്കാളി അറിയാതെ ന്യൂഡില്‍സിനൊപ്പം ചേര്‍ത്ത് പാചകം ചെയ്ത് കഴിച്ച യുവതി മരിച്ചു. മുംബൈ മലാഡില്‍ പാസ്‌കല്‍ വാഡിയിലാണ് സംഭവം. 27കാരിയായ രേഖാ നിഷാദ് ആണ് മരിച്ചത്. എലി ശല്യം ഒഴിവാക്കാന്‍ തലേദിവസം തക്കാളിയില്‍ വിഷം പുരട്ടി വച്ചിരുന്നു.
അടുത്ത ദിവസം ടി.വി കണ്ടുകൊണ്ട് ന്യൂഡില്‍സ് പാചകം ചെയ്യുന്നതിനിടെ നല്ല തക്കാളിക്കു പകരം അറിയാതെ വിഷം പുരട്ടിയ തക്കാളി ന്യൂഡില്‍സിനൊപ്പം ചേര്‍ക്കുകയായിരുന്നു. ഏതാനും സമയം കഴിഞ്ഞതോടെ കടുത്ത ഛര്‍ദ്ദിയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി മല്‍വാനി സ്റ്റേഷന്‍ എസ്.ഐ മുസാ ദേവര്‍ശി പറഞ്ഞു.