ലക്‌നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പെയ്‌യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടുരേഖപ്പെടുത്താന്‍ സാധിക്കില്ല.
ലക്‌നൗവിലെ ബാബു ബനാറസി ദാസ് വാര്‍ഡിലുള്‍പ്പെടുന്നയാളാണ് വാജ്‌പെയ്. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അവസാനമായി വോട്ട് ചെയ്തത് 2000ത്തിലാണ്.
അദ്ദേഹം പത്തുവര്‍ഷത്തോളമായി സ്വന്തം സ്ഥലം സന്ദര്‍ശിച്ചിട്ട്. ഏറെക്കാലമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നതാണ് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാന്‍ കാരണമെന്ന് സോണല്‍ ഓഫീസര്‍ കുമാര്‍ സിങ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.
- 7 years ago
chandrika