മഹാരാഷ്ട്രയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു. പൂനെയിലെ യേര്‍വാദയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരിച്ചവരെല്ലാം ബിഹാറില്‍ നിന്നുള്ളവരാണ്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
മാളിനുവേണ്ടി നിര്‍മ്മിച്ച ഭീമന്‍ സ്റ്റീല്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സ്റ്റീല്‍ ബാറുകള്‍ മുറിച്ചു മാറ്റിയാണ് അവര്‍ തൊഴിലാളികളെ പുറത്തെടുത്തത്.