X

ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തിവെയ്ക്കണം; കെ സുധാകരന്‍

ലോകസമാധാനത്തിന് ബജറ്റില്‍ 2 കോടി രൂപ മാറ്റിവെച്ച നാട്ടില്‍, സമാധാനമായി ജീവിക്കാന്‍ ജനങ്ങള്‍ നാടുവിടേണ്ട അവസ്ഥയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരുവടിയെങ്കിലും കുത്തിവെയ്ക്കാന്‍ ഞങ്ങള്‍ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ്. പിണറായി വിജയനെന്ന ഭരണകര്‍ത്താവ് സമ്പൂര്‍ണ പരാജയം ആണെന്ന് വസ്തുതാപരമായി പറയാന്‍ മാത്രം, ഓരോ ദിനവും കേരളത്തിലെ പത്രങ്ങള്‍ ഒരു പേജ് ഒഴിച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു അദ്ദേഹം കുറ്റപ്പെടുത്തി.

എന്തിനാണ് ഇങ്ങനെയൊരു ഭരണം? എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? മാന്യമായി ജീവിക്കുന്നവരുടെ കിടപ്പാടം പിടിച്ചു പറിക്കാനും, ക്രിമിനലുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചു ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കാനും മാത്രം കഴിയുന്നൊരു ഭരണം.
പാവപ്പെട്ടവരുടെ നെഞ്ചത്ത് കുത്തുന്ന കെ റയില്‍ കുറ്റികള്‍, ആഭ്യന്തര മന്ത്രിക്കസേരയില്‍ കുത്തി വയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി തന്നെ മുന്‍കൈ എടുക്കണം. അവിടൊരു കല്ലെങ്കിലും ഇരിപ്പുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നട്ടെ അദ്ദേഹം പറഞ്ഞു.

Test User: