X

ഡ്രോണുകള്‍ വഴി ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി

ചൈനീസ് ഡ്രോണുകളുടെ സഹായത്താല്‍ പാക് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി സൂചന. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഎസ്എഫ്)നെ ഉപയോഗിച്ച് പഞ്ചാബ് വഴി പാക് ചാര ഏജന്‍സിയാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി ആയുധമെത്തിക്കുകയാണ് ലക്ഷ്യം.

എട്ടു ഡ്രോണുകള്‍ വഴി 80 കിലോ തൂക്കം വരുന്ന ആയുധങ്ങളാണ് കടത്തിയതെന്നാണ് വിവരം. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടന്ന ഡ്രോണുകളില്‍ ഒന്ന് പകുതി കത്തിയ നിലയില്‍ പഞ്ചാബില്‍ നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ പഞ്ചാബിലെ ടാര്‍ന്‍ തരാനില്‍ നിന്നും ഡ്രോണില്‍ ഉപയോഗിച്ചെന്ന് കരുതുന്നു് ചൈനീസ് ബാറ്ററികള്‍ കണ്ടെടുത്തിട്ടുണ്ട്. ഡ്രോണ്‍ വീണതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പഞ്ചാബില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

chandrika: