X
    Categories: MoreViews

ഇദ്‌ലിബില്‍ കാര്‍ബോംബ് സ്‌ഫോടനം; 23 മരണം

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് നഗരത്തിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സായുധ വിഭാഗമായ അജ്‌നാദ് അല്‍ കവ്കാസിന്റെ ആസ്ഥാനത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സൈന്യം മേഖലയില്‍ പിടിമുറുക്കിയതു മുതല്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്്‌ലിബില്‍ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇദ്്‌ലിബ് പ്രവിശ്യയില്‍ അറുപതിലേറെ ഗ്രാമങ്ങള്‍ സിറിയന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ഹയാത്ത് തെഹ്‌രീര്‍ അല്‍ ശാം എന്ന വിമത സംഘടനക്കാണ് ഇദ്്‌ലിബില്‍ ഏറെ സ്വാധീനമുള്ളത്. തുര്‍ക്കി, അമേരിക്കന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളും പ്രവിശ്യയില്‍ സജീവമാണ്. സൈന്യവും തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്ന മേഖലയില്‍നിന്ന് ഇപ്പോഴും സാധാരണക്കാര്‍ പലായനം തുടരുകയാണ്. റഷ്യ, സിറിയന്‍ വ്യോമാക്രമണങ്ങളില്‍ ഇദ്‌ലിബില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

chandrika: