X

400 ദശലക്ഷം ഡോളര്‍ ചെലവില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു; സീറ്റുകളും ഇന്റീരിയലും ഇനി പുത്തന്‍രീതിയില്‍

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു. വിമാനത്തിനുള്ളില്‍ ആധുനികരീതിയിലു ള്ള ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്താനാണ് എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 27 എയര്‍ബസുകളും 40 വൈഡ്‌ബോഡി ബോയിംഗ് വിമാനങ്ങളുമുള്‍പ്പെടെ 67 വിമാനങ്ങളാണ് ഘട്ടംഘട്ടമായി യാത്രക്കാരെ ആകര്‍ഷിക്കുന്നവിധമുള്ള പുത്തന്‍രീതിയിലേക്ക് മാറ്റുന്നത്. 400ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
പുതിയ സീറ്റുകള്‍,ആധുനിക ക്യാബിനുകള്‍,വര്‍ണ്ണാഭമായ പരവതാനികള്‍,കര്‍ട്ടണുകള്‍, ആകര്‍ഷ കമായ ഇന്റീരിയല്‍ എന്നിവയിലൂടെയാണ് എയര്‍ഇന്ത്യ പുതിയ അകത്തളമൊരുക്കുന്നത്. തുടക്കത്തില്‍ 27 എയര്‍ബസുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. പിന്നീട് 40 ബോയിംഗ് വിമാനങ്ങളിലും മാറ്റം വരുത്തും. ഓരോ മാസവും മൂന്നോ നാലോ വിമാനങ്ങളുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി.
2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. നാരോബോഡി ഫ്‌ളൈറ്റുകളുടെ ഇന്റീരിയര്‍ റീഫിറ്റ് ആരംഭിക്കുന്നത് ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാ ന ഘട്ടമാണ്. യാത്രക്കാരുടെ ആകാശയാത്രാ അനുഭവം ഇതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി മാറും. ഈ സമഗ്രമായ നവീകരണം എയര്‍ഇന്ത്യ ലോകോത്തര വിമാനക്കമ്പനിയായി മാറുന്നതിന്റെ പ്രധാന ഘടകമാ യിരിക്കും. നവീകരിക്കുന്ന എ320 വിമാനങ്ങളില്‍ എട്ട് ആഡംബര ബിസ്‌നസ്സ് സീറ്റുകളും 24 വിശാല ലെ ഗ്‌റൂം സീറ്റുകളും ഉണ്ടാകും. ഇതിലൂടെ കാലുകള്‍ നീട്ടിവെയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ യാത്രക്കാരുടെ ഇരിപ്പിടം കൂടുതല്‍ സുഖപ്രദമാകും.
പ്രീമിയം എക്കണോമിയിലും ഇക്കണോമിയിലും സുഖപ്രദമായ 132 സീറ്റുകളും എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ ക്യാബിന്‍ ലൈറ്റിംഗ്, വിശാലമായ ലെഗ്‌റൂം,വിശാലമായ പിച്ച്, പോര്‍ട്ടബിള്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ടൈപ്പ് എ,സി ഓപ്ഷനുകളുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ഉപകാരപ്രദമാകും. യാത്രക്കിടയിലെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റു ന്ന യാത്രാനുഭവമാണ് ഇതിലൂടെ ലഭ്യമാകുകയെന്ന് എയര്‍ഇന്ത്യ അവകാശപ്പെട്ടു.
ബിസിനസ് ക്യാബിനുകളില്‍ 40 ഇഞ്ച് എര്‍ഗണോമിക് സീറ്റുകളും 7 ഇഞ്ച് റിക്ലൈനും ക്രമീകരി ക്കുന്നതാണ്. ആംറെസ്റ്റ്, ഫുട്റെസ്റ്റ്, ബാക്ക്റെസ്റ്റ് എന്നിവ യാത്രക്കാര്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നിലധികം ചാര്‍ജിംഗ് പോര്‍ട്ടുകളുള്ള സംവിധാനം ലഭിക്കും. പ്രീമിയം എക്കോ ണമി ക്യാബിനുകളില്‍ മികച്ച അപ്‌ഹോള്‍സ്റ്ററി, ഫോര്‍-വേ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, 32ഇഞ്ച് വ്യാ സമുള്ള വലിയ സീറ്റുകള്‍ എന്നിവയുണ്ടാകും. എക്കണോമി സീറ്റുകള്‍ 28-29ഇഞ്ച് വലിപ്പവും സൗകര്യപ്ര ദമായ അപ്‌ഹോള്‍സ്റ്ററി, 4 ഇഞ്ച് റിക്ലൈന്‍, ലെഗ്‌റൂം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെആര്‍ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ, ഇന്ത്യന്‍ വ്യോമയാനത്തിന്റെ തുടക്കക്കാരാണ്. 1932ല്‍ എയര്‍ഇന്ത്യ അഞ്ച് രാജ്യങ്ങളിലായി ആഗോള ശൃംഖലയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്ത എയര്‍ഇന്ത്യ ഒടുവില്‍ വീണ്ടും റ്റാറ്റയുടെ കൈകളിലെത്തിച്ചേരുകയായിരുന്നു.

webdesk14: