അശ്വതി അച്ചു. അനുശ്രീ അനു തുടങ്ങിയ പേരുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്ന കൊല്ലം സ്വദേശി അശ്വതി (32)യാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഒരുപാട് പൊലീസുകാരെയും രാഷ്ട്രീയക്കാരെയുമാണ് ഹണിട്രാപ്പില്‍ കുടുക്കിയിട്ടുള്ളത്. 2.5 വര്‍ഷത്തോളം പൊലീസിനെ വട്ടം കറക്കിയ പ്രതി 68കാരന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്.
ഇവരുടെ കൂടെയുള്ള പ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇതിന് മുന്‍പ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍, ആ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇവര്‍ ആദ്യം കുടുങ്ങുന്നത്. പിന്നീട് പൊലീസുകാരെയടക്കം പറ്റിച്ച വാര്‍ത്തകളും പുറത്തുവന്നു. വിവാഹത്തിന് തയാറാണെന്നും അതിനു മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ ഇവര്‍ കാലുമാറുകയായിരുന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.