സുഡാനില്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ ഭാര്യയും മകളും നാട്ടിലെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയാണ് ഇവരെ നാട്ടിലെത്തിക്കാന്‍ വേണ്ട സൗകര്യമൊരുക്കിയത്. മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിനും മലപ്പുറം സ്വദേശി മൊയ്തീനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇവര്‍ താമസിച്ചിരുന്നത് ഒരേ ഫ്‌ലാറ്റിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഖാര്‍ത്തൂമിലേക്ക് വിനോദയാത്രക്കായി പോയതായിരുന്നു ഭാര്യ സിബല്ല. തിരിച്ചെത്തുമ്പോള്‍ പ്രിയതമനെ കാണാതാകുമെന്ന് അവര്‍ നിനച്ചിരിക്കില്ല. സിബല്ലയും മകള്‍ മരീറ്റയുമാണ് നാട്ടിലെത്തിയത.്
സൈനികരും സിവിലിയന്മാരും തമ്മില്‍ ഇടക്ക് സുഡാനില്‍ സംഘര്‍ഷമുണ്ടായിരുന്നതായി മൊയ്തീന്‍ പറയുന്നു. അതിനിടെ യാണ് അബദ്ധത്തില്‍ ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മൊയ്തീന്‍ 9 മാസം മുമ്പാണ് സുഡാനില്‍ ജോലിക്കെത്തിയത്. ആല്‍ബര്‍ട്ട് 7 മാസം മുമ്പും. സുഡാനിലെ ദാല്‍ ഗ്രൂപ്പിന്റെ മാനേജറായിരുന്നു ആല്‍ബര്‍ട്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശിയാണ് ആല്‍ബര്‍ട്ട്. ഇന്നലെ രാത്രിയാണ് കുടുംബം നാട്ടിലെത്തിയത്. ജിദ്ദവഴിയാണ് കൊച്ചിയിലും തുടര്‍ന്ന് കണ്ണൂരിലുമെത്തിയത്.