X
    Categories: More

ജ്യോതിഷിയുടെ നിര്‍ദേശം;’പോസിറ്റീവ് വൈബ്’ കിട്ടാന്‍ പശുത്തൊഴുത്ത് പണിയാന്‍ സര്‍വകലാശാല

സൂറത്: ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം ‘പോസിറ്റീവ് വൈബ് ‘ കിട്ടാന്‍ പശുത്തൊഴുത്ത് പണിയാന്‍ തീരുമാനിച്ച് ഗുജറാത്തിലെ സര്‍വകലാശാല.സൂറത്തിലെ വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് സര്‍വകലാശാലയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടത്തിന്റെ ക്യാമ്പസില്‍ പശുത്തൊഴുത്ത് പണിയാനുള്ള വിചിത്ര തീരുമാനവുമെടുത്തത്.

പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ജ്യോതിഷിയെ കാണിച്ചപ്പോള്‍ ഒരുമാസത്തേക്ക് അവിടം ഏഴ് പശുക്കളെവരെ താമസിപ്പിച്ച് പരിപാലിച്ചാല്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് പറഞ്ഞു. കൂടെ ഭരണം മികച്ചതാകുമെന്നും ജ്യോതിഷി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ഒരു തൊഴുത്ത് പണിയാനും പശുക്കളെ പരിപാലിക്കാനും സര്‍വകലാശാല തീരുമാനിച്ചത്.

പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാന്‍ ആര്‍കിടെക്റ്റുകള്‍ക്ക് പുറമെ, വാസ്തുവിദഗ്ധന്‍, ജ്യോതിഷി എന്നിവരെ കൂടി അധികൃതര്‍ നിയമിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിനായി 30 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പശുക്കളെക്കുറിച്ചുള്ള പഠനത്തിനായി ബയോടെക്നോളജി വകുപ്പില്‍ കാമധേനു ചെയര്‍ തുടങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

webdesk17: