കൊച്ചി: പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വര്‍ഗീസിനെ അസോ. പ്രഫസര്‍ തസ്തികയിലേക്ക് നിയമിച്ചത് എന്നായിരുന്നു സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സകറിയ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രിയയുടെ ഗവേഷണ കാലം അധ്യാപന കാലമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേസ്. യുജിസി ഇത് കോടതിയെ അറിയിച്ചതുമാണ്. നിയമനം നേരത്തേ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. നിയമനം കുട്ടിക്കളിയല്ലെന്ന് സര്‍വകലാശാലയോട് കോടതി പറഞ്ഞു.