തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് നാളെ തുടക്കം. 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കുകയും ഗവര്‍ണര്‍ ഒപ്പുവെക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് മാത്രമായി പ്രത്യേക സമ്മേളനം വിളിച്ചത്. 10 ദിവസം സമ്മേളിക്കുന്ന സഭ സെപ്തംബര്‍ രണ്ടിന് പിരിയും.
2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി ഓര്‍ഡിനന്‍സ്), 2022ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് ഓര്‍ഡിനന്‍സ്, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ്, ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ്) അമെന്റ്‌മെന്റ് ഓര്‍ഡിനന്‍സ്, ദി കേരള ലോകായുക്ത(അമെന്റ്‌മെന്റ്) ഓര്‍ഡിനന്‍സ് 2022, 2022ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ്, 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് 2022, ദി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്‌പെക്റ്റ്‌സ് സെര്‍ട്ടന്‍ കോര്‍പറേഷന്‍സ് ആന്‍ഡ് കമ്പനീസ്) അമെന്റ്‌മെന്റ് ഓര്‍ഡിനന്‍സ് 2022, ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ് 2022 എന്നിവയാണ് റദ്ദായിപ്പോയത്.