X

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളാണ് നിലനില്‍ക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിയുന്ന രീതിയിലായിരിക്കും ഇന്ന് നടക്കുക.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പല വിഷയങ്ങളും നിലനില്‍ക്കെ മലപ്പുറം വിവാദ പരാമര്‍വും അതിനു പിന്നാലെ ഉണ്ടായ,പിആര്‍ ഏജന്‍സി വിവാദവും സര്‍ക്കാര്‍ എങ്ങനെ നോക്കിക്കാണും എന്നുള്ളത് സമ്മേളനത്തിന്റെ ചൂട് കൂട്ടുന്നു.

ഈ സമ്മേളനത്തിന്റെ പ്രത്യേകത പി.വി അന്‍വര്‍ എംഎല്‍എ യിലേക്ക് ചുരുങ്ങും എന്നുള്ളതാണ്. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ചാവേറായിരുന്നു പിവി അന്‍വര്‍ ഇത്തവണ ഇരിക്കുക പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പമായിരിക്കും എന്നുള്ളതും മറ്റൊരു കാര്യമാണ്. പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെതരായ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമാകും.

എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് നിയമസഭയില്‍ സര്‍ക്കാരിന് മറുപടി പറയേണ്ടിവരും. വിവാദങ്ങള്‍ക്കിപ്പുറവും എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സഭയില്‍ ചോദ്യം ചെയ്യപ്പെടും. തൃശ്ശൂര്‍ പൂരം കലക്കല്‍ പ്രതിപക്ഷത്തിന്റെ മറ്റൊരു ആയുധമാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണവും സഭയില്‍ ചോദ്യം ചെയ്യപ്പെടും.

ഇതിനെല്ലാം പുറമേ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. ഈമാസം 18നാണ് സഭ അവസാനിക്കുക.

 

webdesk17: