നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌നാമനിര്‍ദേശ പത്രികയും കെട്ടിവയ്‌ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം മാനദണ്ഡങ്ങള്‍ വിശദീകരിച്ചു.
ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ അനുവദിക്കൂ.പ്രചാരണ ജാഥകളില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഒരു ജാഥ പൂര്‍ത്തിയായി അര മണിക്കൂറിന് ശേഷമെ അടുത്ത ജാഥ അനുവദിക്കു.80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമുണ്ടാകും.