X

നിയമസഭാ കയ്യാങ്കളിക്കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍; കേസ് 26ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒഴികെ പ്രതികള്‍ കോടതിയില്‍ ഹാജരായി. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു.

കേസ് ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ ജയരാജന്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. മറ്റു പ്രതികള്‍ 26ന് ഹാജരാകേണ്ടതില്ല. അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.

മന്ത്രി വി.ശിവന്‍കുട്ടിയെയും ഇ.പി ജയരാജനെയും കൂടാതെ കെ.ടി ജലീല്‍ എം.എല്‍.എ, കെ. അജിത്, സി.കെ സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

 

Chandrika Web: