മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെയാണെന്ന് വെളിപ്പെടുത്തല്‍. ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിടോയൊപ്പം പലരും ഒരുമിച്ചുണ്ടായിരുന്നത് പ്രതികള്‍ക്ക് ആക്രമിക്കാന്‍ തടസ്സമായിയെന്ന് പൊലീസ് പറഞ്ഞു.
ബാന്ദ്രയില്‍ ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചത്. കൊലപാതകം നടത്ത സ്ഥലത്തിനു സമീപത്താണ് പ്രതികല്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. ഗുര്‍മൈല്‍ സിങ്, ധര്‍മരാജ് കശ്യപ്, ഹരിഷീകുമാര്‍ നിസാദ്, പ്രവീണ്‍ ലോന്‍കര്‍ എന്നിവരാണു പിടിയിലായത്. സിദ്ദിഖിക്കു നേരെ വെടിയുതിര്‍ത്ത യുപി സ്വദേശി ശിവകുമാര്‍ ഗൗതമിനെ ഇനിയും പിടികൂടാനായിട്ടില്ല.