X

ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം; നാലു പേര്‍ പിടിയില്‍

അംബാല: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖരന്‍ ആസാദിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പൊലീസ് പിടികൂടി. ഹരിയാന എസ്.ഐ.ടിയും യു.പി പൊലീസും ചേര്‍ന്നാണ് അംബാലയിലെ ഷാഹ്‌സാദപൂരില്‍ നിന്നും ഇവരെ അറസ്റ്റു ചെയ്തത്. വികാസ്, പ്രശാന്ത്, ലോവിഷ് എന്നീ സഹാറന്‍പൂര്‍ സ്വദേശികളും വികാസ് എന്ന ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയുമാണ് അറസ്റ്റിലായത്.

ആസാദിനെ വെടിവെച്ചവര്‍ ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിയൂബന്ദില്‍ വെച്ച് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആസാദിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിസാര പരിക്കുകളോടെ ആസാദ് രക്ഷപ്പെട്ടിരുന്നു.

webdesk11: