ഗുവാഹത്തി: മൃഗങ്ങള്‍ക്ക് പശുവിറച്ചി നല്‍കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ മൃഗശാലയിലേക്കുള്ള വഴി തടഞ്ഞു. മൃഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വാഹനവും വഴിയുമാണ് തടഞ്ഞത്. അസമിലെ ഗുവാഹത്തിയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
കടുവകള്‍ക്കും വലിയ ഇനം പൂച്ചകള്‍ക്കുമായി കൊണ്ടു വന്ന മാംസമാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ബിജെപി നേതാവ് സത്യനാഥ് ബോറെയാണ് വഴി തടഞ്ഞുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇതു മൂലം മണിക്കൂറുകളോളം മാംസം മൃഗശാലക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കാനായില്ല. പിന്നീട് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ച് വാഹനം കടത്തിവിട്ടത്.
1040 വന്യമൃഗങ്ങളും പക്ഷികളും 112 ജീവികളുമാണ് അസം സംസ്ഥാന മൃഗശാലയിലുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൃഗശാലയാണിത്. 1957ലാണ് ഹെങ്ക്‌റബാരി വനത്തില്‍ ഈ മൃഗശാല ആരംഭിച്ചത്.