ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്‍ മമത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആസാമില്‍ നിന്ന് ബംഗാളികളെ പുറത്താക്കുന്നതാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ലക്ഷ്യമിടുന്നതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദത്തോട് താന്‍ യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് നിരവധി പേര്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ ഇതില്‍ അപ്പീല്‍ നല്‍കാനും അവര്‍ക്ക് അവസരമുണ്ടെന്നും ബംഗാളികളെ ആസാമില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് പൗരത്വ രജിസ്റ്ററെന്ന മമതയുടെ വാദത്തോട് താന്‍ യോജിക്കാത്തതുകൊണ്ടാണ് രാജിയെന്നും ദ്വിപന്‍ പഥക് പറഞ്ഞു.