X

അസം പൗരത്വ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്

19 ലക്ഷം ജനങ്ങളെ പുറത്തിരുത്തിക്കൊണ്ടു പുറത്തു വിട്ട അസം പൗരത്വ രജിസ്റ്റര്‍ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്. അസം മന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ തന്നെയാണ് ഞങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘പുതിയ എന്‍.ആര്‍.സി രജിസ്റ്ററില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. നിരവധി യഥാര്‍ഥ ഇന്ത്യക്കാരാണ് പട്ടികക്കു പുറത്തു പോയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇൗ പൗരത്വ പട്ടിക അസമിന്റെ കാര്യത്തില്‍ അവസാനത്തേതാണെന്ന് പറയാനാവുക?’ വിശ്വ ശര്‍മ ചോദിക്കുന്നു.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സൗത്ത് സാല്‍മാര, ധൂബ്രി ജില്ലകളില്‍ പൗരത്വ പട്ടികക്കു പുറത്താക്കിയവരുടെ എണ്ണം എത്രയോ കുറവാണ്. അതിര്‍ത്തി ജില്ലയല്ലാത്ത ഭൂമിപുത്ര ജില്ലയില്‍ പുറത്താക്കിയവരുടെ എണ്ണം കൂടുതലും. ഈ പട്ടികയില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല-അദ്ദേഹം പറഞ്ഞു.

web desk 1: