X
    Categories: indiaNews

അസമിലെ മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സര്‍ക്കാര്‍

അസം: അസമിലെ എല്ലാ സര്‍ക്കാര്‍ മദ്രസകളും സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടുമെന്ന് അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ശര്‍മ്മ പറഞ്ഞു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് മതവിദ്യാഭ്യാസം അനുവദിക്കാന്‍ കഴിയില്ല എന്നാരോപിച്ചാണ് മദ്രസകള്‍ പൂട്ടാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം മന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് തൊട്ടുപിന്നാലെ, ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍, അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മദ്രസകള്‍ വീണ്ടും തുറക്കുമെന്ന് എയുയുഡിഎഫ് മേധാവിയും ലോക്‌സഭാ എംപിയുമായ ബദ്രുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

അസമില്‍ 614 സര്‍ക്കാര്‍ മദ്രസകളും 900 ഓളം സ്വകാര്യ മദ്രസകളുമുണ്ട്. ഇവയെല്ലാം ജഇയ്യത്ത് ഉലമയാണ് നടത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി മദ്രസകളെ സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ അസം (സെബ) കീഴില്‍ കൊണ്ടുവന്നിരുന്നു.

 

Test User: