അസമിലെ രണ്ട് ജയിലുകളില്‍ 85 പേര്‍ക്ക് എച്ച്‌ഐവി രോഗബാധ. ഒരു മാസത്തിനിടെ 85 പേര്‍ക്കാണ് ജയിലില്‍ രോഗം ബാധിച്ചത്. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലര്‍ക്കും ജയിലില്‍ തടവിലാകുന്നതിനു മുന്‍പ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ അതുല്‍ പതോര്‍ അറിയിച്ചു.
സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ.