X
    Categories: indiaNews

പൗരത്വ പരിശോധന ട്രൈബ്യൂണലില്‍ നിന്ന് മുസ്‌ലിം അഭിഭാഷകരെ പുറത്താക്കി അസം സര്‍ക്കാര്‍

ഗുവാഹത്തി: അസം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ പൗരത്വം സംശയിക്കപ്പെടുന്നതായി രേഖപ്പെടുത്തിയവരുടേയും എന്‍ആര്‍സി പട്ടികയില്‍ നിന്ന് വിട്ടുപോയവരുടെയും കേസുകള്‍ അവലോകനം ചെയ്യുന്ന ജുഡീഷ്യല്‍ ബോഡികളായ ട്രൈബ്യൂണലുകളില്‍ നിന്ന് മുസ്‌ലിം അഭിഭാഷകരെ പുറത്താക്കി. സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച ദുബ്രിയിലെ എഫ്.ടികളുടെ സേവനത്തില്‍ നിന്ന് നീക്കം ചെയ്ത ഏഴ് മുസ്ലിം എ.ജി.പികളില്‍ ദുബ്രി ജില്ലയിലെ വിദേശ െ്രെടബ്യൂണലില്‍ (എഫ്.ടി) അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായ കമാല്‍ ഹുസൈന്‍ അഹമ്മദും ഉള്‍പ്പെടുന്നു.

നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘ഇത് വ്യക്തമായ വിവേചനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തിട്ടുള്ളത്,’ഹുസൈന്‍ അഹമ്മദ് പറയുന്നു. ‘ഒരു വിശദീകരണവും നല്‍കാതെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് അഭിപ്രായം തേടുന്നത് ആഭ്യന്തര സെക്രട്ടറിയോ ഗോഹത്തി ഹൈക്കോടതിയോ ആണ്’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 മാര്‍ച്ച് മുതല്‍ ദുബ്രിയിലെ എഫ് ടി നമ്പര്‍ രണ്ടില്‍ സേവനമനുഷ്ഠിക്കുന്നയാളാണ് അഹമ്മദ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഒപ്പിട്ട ഉത്തരവില്‍ അമീനുല്‍ ഇസ്ലാം, കമാല്‍ ഹുസൈന്‍ അഹമ്മദ്, റബീഅല്‍ ഹഖ് മണ്ഡല്‍, അഫ്താബുദ്ദീന്‍ അഹമ്മദ്, സഹാബുല്‍ അഹമ്മദ്, മൊതീഉറഹ്മാന്‍ എന്നിവരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പകരം റിതുപര്‍ണ ഗുഹ, ഗോകുല്‍ ചന്ദ്ര കര്‍മ്മകര്‍, ആദിര്‍ ചന്ദ്ര റോയ്, അനിന്ദ പോള്‍, ശങ്കര്‍ പ്രസാദ് ചക്രബര്‍ത്തി, ആനന്ദ കുമാര്‍ റായ്, സംഗീത കൊയിരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

Test User: