X
    Categories: indiaNews

മുസ്‌ലിം ജനസംഖ്യ കുറക്കാന്‍ ‘ജനസംഖ്യ സൈന്യം’ രൂപീകരിച്ച് അസം സര്‍ക്കാര്‍

ഗുവാഹതി: മുസ്‌ലിം ജനസംഖ്യ കുറക്കാന്‍ ‘ജനസംഖ്യ സൈന്യം’ രൂപീകരിച്ച് അസം സര്‍ക്കാര്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യാ വര്‍ധന കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയില്‍ അറിയിച്ചു. ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കും.

നേരത്തെ മുസ്‌ലിംകള്‍ക്ക് ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ രണ്ടുകുട്ടികളില്‍ കൂടരുതെന്ന നിയമം വിവാദം സൃഷ്ടിച്ചിരുന്നു. അസമിന്റെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശിലും സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ്.

 

Test User: