X
    Categories: indiaNews

അസം ബിജെപിയില്‍ പൊട്ടിത്തെറി; 12 എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു

ഗുവാഹത്തി: 12 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചതോടെ അസമില്‍ ബിജെപിയില്‍ പ്രതിസന്ധി. ബംഗാളില്‍ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്കു കയ്ക്കുന്ന സ്ഥിതിയാണ്.

നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഇതിനു പുറമേ, 4 ഉറപ്പുകള്‍കൂടി കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. 5 വര്‍ഷംകൊണ്ട് 5 ലക്ഷം പേര്‍ക്ക് തൊഴില്‍, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 365 രൂപ അടിസ്ഥാന കൂലി, എല്ലാ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രൂപംകൊണ്ട 2 കക്ഷികള്‍- അസം ജാതീയ പരിഷത്തും റെയ്‌ജോര്‍ ധളും- ത്രികോണ മല്‍സരത്തിനു കളമൊരുക്കുന്നതും അസം രാഷ്ട്രീയത്തെ സങ്കീര്‍ണമാക്കുന്നു.

പുറത്തുമാത്രമല്ല, അകത്തും ബിജെപി മല്‍സരം നേരിടുകയാണ്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മിലാണ് മല്‍സരം. ആര്‍എസ്എസിനും പ്രധാനമന്ത്രിക്കും സൊനോവാള്‍ സ്വീകാര്യനാണ്. ഹിമന്ദയ്ക്കാണ് അമിത് ഷായുടെ വോട്ട്. കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നു രാജിവച്ചവരില്‍ മന്ത്രി സും റംഗെയ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Test User: