ഗുവാഹതി: അസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ വിഷം ചീറ്റി ബിജെപി നേതാക്കള്‍. ലൗജിഹാദ് എന്ന പൊലീസും സര്‍ക്കാറും വ്യാജമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ ആരോപണം തന്നെയാണ് ബിജെപി നേതാക്കള്‍ വീണ്ടും ഉന്നയിക്കുന്നത്. ബിജെപി അസമില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ലൗജിഹാദിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ പറഞ്ഞു.
ലൗജിഹാദിനെതിരായ ശക്തമായ പോരാട്ടത്തിന് ഞങ്ങള്‍ അസമിന്റെ മണ്ണില്‍ തുടക്കം കുറിക്കും. ഏതെങ്കിലും യുവാവ് തന്റെ മതം മറച്ചുവെച്ചുകൊണ്ട് അസമിലെ പെണ്‍കുട്ടികളോട് മോശമായി പ്രവര്‍ത്തിച്ചാല്‍ അതിക്രൂരമായ ശിക്ഷക്ക് വിധേയരാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ ബിജെപി സഖ്യമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ കണ്‍വീനര്‍ കൂടിയാണ് ഹിമാന്ദ ബിശ്വ ശര്‍മ
മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നു ബിജെപി നേതാവിന്റെ വിഷം ചീറ്റല്‍. അസം യുണൈറ്റഡ് ഫ്രണ്ട് നേതാവ് ബദ്‌റുദ്ദീന്‍ അജ്മലിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ‘അജ്മലിന്റെ സൈന്യം’ എന്നാണ് അദ്ദേഹം മുസ്‌ലിങ്ങളെ വിശേഷിപ്പിച്ചത്. അജ്‌ലിന്റെ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ പെണ്‍കുട്ടികളുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് അവരെ മതം മാറ്റുകയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും നമ്മുടെ കയ്യിലില്ല-മഹിളാ മോര്‍ച്ച പരിപാടിയില്‍ ഹിമാന്ദ ശര്‍മ പറഞ്ഞു.